ഈ മഴക്കെന്തോ പറയാനുണ്ട്
മുള്ളടര്‍ന്ന വേലിക്കപ്പുറത്തെ
കനലെരിയുന്ന ചിത നോക്കി
ഈ മഴക്കൊന്ന് കരയണമെന്നുണ്ട്
വരണ്ട നാവുകള്‍ നോക്കി
വറ്റിയ കുളങ്ങള്‍ നോക്കി
മഴക്കൊന്ന് നിറഞ്ഞ് ചിരിക്കണമെന്നുണ്ട്.
പക്ഷേ,
മഴയ്ക്കറിയില്ലല്ലോ
കാലാവസ്ഥയുടെ കലണ്ടര്‍
Read more>>
Friday, June 25, 2010
Thursday, May 13, 2010
ഉച്ചനീചത്വങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല
അവിഘ്നമസ്തു" എന്ന നോവലിനെക്കുറിച്ചെഴുതുമ്പോള്‍ ആദ്യം എഴുതേണ്ടത് ഇവിടെ നിലനിന്നിരുന്ന, ക്ഷമിക്കണം ഇന്നും നിലനില്‍ക്കുന്ന വര്‍ണ്ണവ്യവസ്ഥിതിയെക്കുറിച്ചാണോ എന്ന് ഒരു സംശയം. കാരണം മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന സാഹിത്യകാരനെ കലാരംഗ സാഹിത്യലോകത്തിന്റെ വരേണ്യ വര്‍ഗ്ഗത്തിന്റെ വക്താവായിക്കണ്ട്, പതിത്വം ആരോപിച്ച്, ഭ്രഷ്ട് കല്പിച്ചിരിക്കുകയാണല്ലോ? അല്ലെങ്കില്‍ ലാറ്റിനമേരിക്കന്‍ നോവലുകളുമായി താരതമ്യം
Read More>>

Sunday, May 9, 2010
ഐസക് ബാബേല്‍-യേശുവിന്റെ പാപം
അരീന ഹോട്ടലിലെ പരിചാരകയായിരുന്നു. അവള്‍ പാര്‍ത്തിരുന്നത് പ്രധാന കോണിപ്പടിയുടെ തൊട്ടടുത്ത്; ദ്വാരപാലകന്റെ തുണയാളായ സെരേഗ ഹോട്ടലിന്റെ പിന്‍ഭാഗത്തുള്ള കോണിപ്പടിയുടെ മുകളിലും. അവര്‍ക്കിടയില്‍ അല്പം ദുഷ്കീര്‍ത്തിയുണ്ടായിരുന്നു. ഒരു കുരുത്തോലഞായറാഴ്ച്ച അരീന സെരേഗയ്ക്ക് ഒരു സമ്മാനം നല്‍കി-ഇരട്ടക്കുട്ടികള്‍. വെള്ളം ഒഴുകുന്നു. നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നു. ഒരുവന് ഇന്ദ്രിയാസക്തി ഉണ്ടാകുന്നു. അരീന വീണ്ടും വീര്‍ത്തു. അവളുടെ ആറാം മാസം ഉരുണ്ടുരുണ്ടു വന്നു. ഒരു സ്ത്രീയുടെ മാസങ്ങള്‍-അവ തെറ്റിത്തെറ്റിപ്പോകുന്നു. എന്നാല്‍ സെരേഗയ്ക്ക് ഇപ്പോള്‍ പട്ടാളത്തില്‍ പോകണം. ആകെ ഒരു കുഴപ്പം.
Read More>>
Read More>>
Friday, May 7, 2010
വി.ജി.തമ്പി- ഉണ്ട്, ഇല്ലാത്തതുപോലെ
ഞാന്‍ നിന്റെ ഉള്ളില്‍
ഉണ്ട്, ഇല്ലാത്തതുപോലെ
കാറ്റുറങ്ങിയപ്പോള്‍
ആകാശത്തിന്റെ താരാട്ട്.
ആകാശമുറങ്ങിയപ്പോള്‍
നീ വന്നു,
Read More
ഉണ്ട്, ഇല്ലാത്തതുപോലെ
കാറ്റുറങ്ങിയപ്പോള്‍
ആകാശത്തിന്റെ താരാട്ട്.
ആകാശമുറങ്ങിയപ്പോള്‍
നീ വന്നു,
Read More
Sunday, May 2, 2010
സംപ്രീത-അവളില്ലാതെയൊരു കാലവും പൂക്കുന്നില്ല; കൊഴിയുന്നുമില്ല
പ്രണയത്തിന്റെ പൊയ്ക ഏകഹംസത്തിന് ഇറങ്ങാനുള്ളതല്ല. ആ ജലത്തിന്റെ ഓളങ്ങള്‍ ഒരിക്കല്‍ മാത്രം തീരങ്ങളെ വന്നു നോക്കി മടങ്ങിപ്പോകുന്നതുമല്ല. എങ്കിലും പൊയ്കയെന്ന ദ്രവീകൃതമായ ഏകാവസ്ഥ തീര്‍ച്ചയായും പ്രണയത്തിനുണ്ട്.
ചെമ്പരത്തിപ്പൂവു പോലെ ചവിട്ടിയരക്കപ്പെട്ട പ്രണയമോഹങ്ങളെ പറ്റി ബഷീര്‍, പ്രണയത്താല്‍ ഉരുകിയൊലിക്കുന്ന ജീവിതത്തെപ്പറ്റി മാധവിക്കുട്ടി, കാണാത്ത മേസിയാദിനായ് കാലമത്രയും ജീവിച്ച ഖലീല്‍ ജിബ്രാന്‍- പ്രണയത്തിന് ജീവിതം പോലെത്തന്നെ തീരാത്ത നിര് വചനങ്ങള്‍. പല കാലങ്ങള്‍, പല മഴപ്പെയ്ത്തുകള്‍- ഞാന്‍ നിന്നെ എത്രമാത്ര- മെന്ന്, പല മുഖങ്ങളോട് ഇഷ്ടം തോന്നിയ നിമിഷങ്ങള്‍. ചില വേള മരണത്തിന്റെ മുഖം തരുന്നത്, ഇനിയും ചില വേള മഞ്ചാടി മണി പോലെ വെറും ഭ്രമം തോന്നിപ്പിക്കുന്നത്.

Saturday, May 1, 2010
ഫ്രെഞ്ച് ലവര്‍ മലയാളത്തില്‍
നാല് പ്രത്യേക കൃതികള്‍ തന്നെയായ തസ്ലീമയുടെ ആത്മകഥ ഒളിച്ചുവയ്ക്കാത്ത എഴുത്തിന്റെ മാതൃകയെന്ന നിലയില്‍ യാഥാസ്ഥിതികത്വത്തിന്റെയും പുരുഷമേധാവിത്വത്തിന്റെയും കോട്ടകളില്‍ വിള്ളലുകള്‍ തീര്‍ത്തു. എന്റെ പെണ്‍കുട്ടിക്കാലം, യൗവ്വനത്തിന്റെ മുറിവുകള്‍, പൂച്ചെണ്ടുകളുടെ കാലം, നിഷ്കാസിത എന്നിവയാണവ. ഏറെ നിരൂപക ശ്രദ്ധ നേടിയ ഫ്രെഞ്ച് ലവര്‍ എന്ന നോവല്‍ മലയാളത്തില്‍ ഇപ്പോള്‍ ലഭ്യമാണ്. മൊഴിമാറ്റം നടത്തിയിരിക്കുന്നത് ലീലാസര്‍ക്കാരാണ്.
Read More
Read More
Sunday, April 18, 2010
മൈന ഉമൈബാന്‍- ഒരു പൂവിന്റെ ഒളിച്ചോട്ടം
പ്രീഡിഗ്രിക്ക് അടുത്തുള്ള പാരലല്‍ കോളേജില്‍ പഠിക്കാന്‍ തീരുമാനിച്ചത് അവനവിടെ ഉള്ളതുകൊണ്ട് മാത്രമായിരുന്നു. രണ്ട് വി.എച്ച്.എസ്.സി കളില്‍ പ്രവേശനം ലഭിച്ചിട്ടും എനിക്കെന്തോ വിശ്വഭാരതിയെ വിട്ടുപോകാനായില്ല.
വി.എച്ച്.എസ്.സി ഒഴിവാക്കി പാരലല്‍ കോളേജില്‍ പഠിക്കുന്നതിന് പല ന്യായങ്ങളും എനിക്കുണ്ടായിരുന്നു. പി.എസ്.സി അംഗീകാരമില്ല. ഡിഗ്രിക്ക് റെഗുലര്‍ കോളേജില്‍ പ്രവേശനം ലഭിക്കാന്‍ ബുദ്ധിമുട്ടാണ് അങ്ങനെ പലതും.
Read more...

Sunday, April 4, 2010
Saturday, March 27, 2010
രാജേഷ് ചിത്തിര- ഹരിതചിത്രങ്ങള്‍
ഹരിത ചിത്രങ്ങള്‍-രാജേഷ് ചിത്തിര
ഓര്‍മകളുടെ പിന്നാംപുറത്തു ഇന്നുമുണ്ട് തറവാടിന്റെ തെക്കിനിയില്‍ ഒരു പത്തായം.....തലമുറകളില്‍ നിന്ന് മുത്തശ്ശന് കിട്ടിയ ജാതിചിഹ്നം പോലെ പഴക്കമുള്ള ഒരടയാളം.പത്തായത്തിനുള്ളിലേക്ക് വഴികള്‍ മൂന്നെണ്ണം;രണ്ടെണ്ണം എപ്പോഴും അടഞ്ഞും ഒരെണ്ണം തുറന്നും....സാറ്റ് കളിക്കിടെ അവള്‍ പോലുമറിയാതെ നല്‍കിയചുംബനതിന്‍ വഴിയാ തുറന്ന വാതില്‍.......
കൂടുതല്‍ വായിക്കാം

Thursday, March 18, 2010
പ്രണയത്തിന് ഒരു ഓര്‍മ്മക്കുറിപ്പ്- വി.ജി.തമ്പി
ജീവിതത്തിന്റെ നിഘണ്ടുവില്‍ പ്രണയത്തിനര്‍ത്ഥം ബലിയും പകയുമാണെന്ന് വായിച്ചെടുത്ത ഒരു സുഹൃത്തെനിക്കുണ്ട്. പ്രണയം അത്രയേറെ രക്തബലി ആവശ്യപ്പെടുന്നുവെങ്കില്‍ അതൊരു ദുരന്തമാണ്. നിഷേധമാണ്. ഞാന്‍ പ്രണയത്തെ കരുണയും സ്വാതന്ത്ര്യവുമായി അനുഭവിക്കാനാണിഷ്ടപ്പെടുന്നത്.
കൂടുതല്‍ വായിക്കാം
കൂടുതല്‍ വായിക്കാം
പ്രണയം പകര്‍ന്ന പ്രകൃതി-സുസ്മേഷ് ചന്ദ്രോത്ത്
വള്ളുവനാടിനോട് പ്രണയമാണെന്ന് പറഞ്ഞാല്‍ യാഥാസ്ഥിതിക ബുദ്ധിജീവികള്‍ എന്നെ നോക്കി കണ്ണുരുട്ടും. തെക്കും വടക്കും വസിക്കുന്നവര്‍ പക്ഷപാതിത്വം കാട്ടുന്നെന്ന് പറയും. എന്ന് മുതലാണ് വള്ളുവനാടന്‍ പ്രണയം എന്നില്‍ മുളപൊട്ടുന്നത്? കൃത്യമായി അതിനൊരു കാലം പറയുക വയ്യ.
കൂടുതല്‍ വായിക്കാം
കൂടുതല്‍ വായിക്കാം
പ്രൈസ് റ്റാഗ്-സി.പി.ദിനേശ്
12 9" ക്യാന്‍വാസ്,
മങ്ങിയ നിറം,
തടവറയുടെ ഫ്രയിം
ആര്‍ട്ട് ഗ്യാലറിയില്‍ തൂങ്ങിയ
വര്‍ണ്ണ ചിത്രത്തില്‍ നിന്നും
അവള്‍ ഇറങ്ങി നടന്നു.
കൂടുതല്‍ വായിക്കാം
മങ്ങിയ നിറം,
തടവറയുടെ ഫ്രയിം
ആര്‍ട്ട് ഗ്യാലറിയില്‍ തൂങ്ങിയ
വര്‍ണ്ണ ചിത്രത്തില്‍ നിന്നും
അവള്‍ ഇറങ്ങി നടന്നു.
കൂടുതല്‍ വായിക്കാം
Subscribe to:
Posts (Atom)