പ്രണയത്തിന്റെ പൊയ്ക ഏകഹംസത്തിന് ഇറങ്ങാനുള്ളതല്ല. ആ ജലത്തിന്റെ ഓളങ്ങള്‍ ഒരിക്കല്‍ മാത്രം തീരങ്ങളെ വന്നു നോക്കി മടങ്ങിപ്പോകുന്നതുമല്ല. എങ്കിലും പൊയ്കയെന്ന ദ്രവീകൃതമായ ഏകാവസ്ഥ തീര്‍ച്ചയായും പ്രണയത്തിനുണ്ട്.
ചെമ്പരത്തിപ്പൂവു പോലെ ചവിട്ടിയരക്കപ്പെട്ട പ്രണയമോഹങ്ങളെ പറ്റി ബഷീര്‍, പ്രണയത്താല്‍ ഉരുകിയൊലിക്കുന്ന ജീവിതത്തെപ്പറ്റി മാധവിക്കുട്ടി, കാണാത്ത മേസിയാദിനായ് കാലമത്രയും ജീവിച്ച ഖലീല്‍ ജിബ്രാന്‍- പ്രണയത്തിന് ജീവിതം പോലെത്തന്നെ തീരാത്ത നിര് വചനങ്ങള്‍. പല കാലങ്ങള്‍, പല മഴപ്പെയ്ത്തുകള്‍- ഞാന്‍ നിന്നെ എത്രമാത്ര- മെന്ന്, പല മുഖങ്ങളോട് ഇഷ്ടം തോന്നിയ നിമിഷങ്ങള്‍. ചില വേള മരണത്തിന്റെ മുഖം തരുന്നത്, ഇനിയും ചില വേള മഞ്ചാടി മണി പോലെ വെറും ഭ്രമം തോന്നിപ്പിക്കുന്നത്.
Read More
Subscribe to:
Post Comments (Atom)
ശരിയാണു.. അവളിലാതെ ഒരു കാലവും പൂക്കുന്നില്ല...
ReplyDelete