Sunday, April 18, 2010

മൈന ഉമൈബാന്‍- ഒരു പൂവിന്റെ ഒളിച്ചോട്ടം

പ്രീഡിഗ്രിക്ക് അടുത്തുള്ള പാരലല്‍ കോളേജില്‍ പഠിക്കാന്‍ തീരുമാനിച്ചത് അവനവിടെ ഉള്ളതുകൊണ്ട് മാത്രമായിരുന്നു. രണ്ട് വി.എച്ച്.എസ്.സി കളില്‍ പ്രവേശനം ലഭിച്ചിട്ടും എനിക്കെന്തോ വിശ്വഭാരതിയെ വിട്ടുപോകാനായില്ല.

വി.എച്ച്.എസ്.സി ഒഴിവാക്കി പാരലല്‍ കോളേജില്‍ പഠിക്കുന്നതിന് പല ന്യായങ്ങളും എനിക്കുണ്ടായിരുന്നു. പി.എസ്.സി അംഗീകാരമില്ല. ഡിഗ്രിക്ക് റെഗുലര്‍ കോളേജില്‍ പ്രവേശനം ലഭിക്കാന്‍ ബുദ്ധിമുട്ടാണ് അങ്ങനെ പലതും.

Read more...

No comments:

Post a Comment