Thursday, May 13, 2010

ഉച്ചനീചത്വങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല

അവിഘ്നമസ്തു" എന്ന നോവലിനെക്കുറിച്ചെഴുതുമ്പോള്‍ ആദ്യം എഴുതേണ്ടത് ഇവിടെ നിലനിന്നിരുന്ന, ക്ഷമിക്കണം ഇന്നും നിലനില്‍ക്കുന്ന വര്‍ണ്ണവ്യവസ്ഥിതിയെക്കുറിച്ചാണോ എന്ന് ഒരു സംശയം. കാരണം മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന സാഹിത്യകാരനെ കലാരംഗ സാഹിത്യലോകത്തിന്റെ വരേണ്യ വര്‍ഗ്ഗത്തിന്റെ വക്താവായിക്കണ്ട്, പതിത്വം ആരോപിച്ച്, ഭ്രഷ്ട് കല്പിച്ചിരിക്കുകയാണല്ലോ? അല്ലെങ്കില്‍ ലാറ്റിനമേരിക്കന്‍ നോവലുകളുമായി താരതമ്യം

Read More>>

ഉച്ചനീചത്വങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല

അവിഘ്നമസ്തു" എന്ന നോവലിനെക്കുറിച്ചെഴുതുമ്പോള്‍ ആദ്യം എഴുതേണ്ടത് ഇവിടെ നിലനിന്നിരുന്ന, ക്ഷമിക്കണം ഇന്നും നിലനില്‍ക്കുന്ന വര്‍ണ്ണവ്യവസ്ഥിതിയെക്കുറിച്ചാണോ എന്ന് ഒരു സംശയം. കാരണം മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന സാഹിത്യകാരനെ കലാരംഗ സാഹിത്യലോകത്തിന്റെ വരേണ്യ വര്‍ഗ്ഗത്തിന്റെ വക്താവായിക്കണ്ട്, പതിത്വം ആരോപിച്ച്, ഭ്രഷ്ട് കല്പിച്ചിരിക്കുകയാണല്ലോ? അല്ലെങ്കില്‍ ലാറ്റിനമേരിക്കന്‍ നോവലുകളുമായി താരതമ്യം

Read More>>

Sunday, May 9, 2010

ഐസക് ബാബേല്‍-യേശുവിന്റെ പാപം

അരീന ഹോട്ടലിലെ പരിചാരകയായിരുന്നു. അവള്‍ പാര്‍ത്തിരുന്നത് പ്രധാന കോണിപ്പടിയുടെ തൊട്ടടുത്ത്; ദ്വാരപാലകന്റെ തുണയാളായ സെരേഗ ഹോട്ടലിന്റെ പിന്‍ഭാഗത്തുള്ള കോണിപ്പടിയുടെ മുകളിലും. അവര്‍ക്കിടയില്‍ അല്പം ദുഷ്കീര്‍ത്തിയുണ്ടായിരുന്നു. ഒരു കുരുത്തോലഞായറാഴ്ച്ച അരീന സെരേഗയ്ക്ക് ഒരു സമ്മാനം നല്‍കി-ഇരട്ടക്കുട്ടികള്‍. വെള്ളം ഒഴുകുന്നു. നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നു. ഒരുവന് ഇന്ദ്രിയാസക്തി ഉണ്ടാകുന്നു. അരീന വീണ്ടും വീര്‍ത്തു. അവളുടെ ആറാം മാസം ഉരുണ്ടുരുണ്ടു വന്നു. ഒരു സ്ത്രീയുടെ മാസങ്ങള്‍-അവ തെറ്റിത്തെറ്റിപ്പോകുന്നു. എന്നാല്‍ സെരേഗയ്ക്ക് ഇപ്പോള്‍ പട്ടാളത്തില്‍ പോകണം. ആകെ ഒരു കുഴപ്പം.

Read More>>

Friday, May 7, 2010

വി.ജി.തമ്പി- ഉണ്ട്, ഇല്ലാത്തതുപോലെ

ഞാന്‍ നിന്റെ ഉള്ളില്‍
ഉണ്ട്, ഇല്ലാത്തതുപോലെ

കാറ്റുറങ്ങിയപ്പോള്‍
ആകാശത്തിന്റെ താരാട്ട്.
ആകാശമുറങ്ങിയപ്പോള്‍
നീ വന്നു,

Read More

Sunday, May 2, 2010

സംപ്രീത-അവളില്ലാതെയൊരു കാലവും പൂക്കുന്നില്ല; കൊഴിയുന്നുമില്ല

പ്രണയത്തിന്റെ പൊയ്ക ഏകഹംസത്തിന് ഇറങ്ങാനുള്ളതല്ല. ആ ജലത്തിന്റെ ഓളങ്ങള്‍ ഒരിക്കല്‍ മാത്രം തീരങ്ങളെ വന്നു നോക്കി മടങ്ങിപ്പോകുന്നതുമല്ല. എങ്കിലും പൊയ്കയെന്ന ദ്രവീകൃതമായ ഏകാവസ്ഥ തീര്‍ച്ചയായും പ്രണയത്തിനുണ്ട്.

ചെമ്പരത്തിപ്പൂവു പോലെ ചവിട്ടിയരക്കപ്പെട്ട പ്രണയമോഹങ്ങളെ പറ്റി ബഷീര്‍, പ്രണയത്താല്‍ ഉരുകിയൊലിക്കുന്ന ജീവിതത്തെപ്പറ്റി മാധവിക്കുട്ടി, കാണാത്ത മേസിയാദിനായ് കാലമത്രയും ജീവിച്ച ഖലീല്‍ ജിബ്രാന്‍- പ്രണയത്തിന് ജീവിതം പോലെത്തന്നെ തീരാത്ത നിര് വചനങ്ങള്‍. പല കാലങ്ങള്‍, പല മഴപ്പെയ്ത്തുകള്‍- ഞാന്‍ നിന്നെ എത്രമാത്ര- മെന്ന്, പല മുഖങ്ങളോട് ഇഷ്ടം തോന്നിയ നിമിഷങ്ങള്‍. ചില വേള മരണത്തിന്റെ മുഖം തരുന്നത്, ഇനിയും ചില വേള മഞ്ചാടി മണി പോലെ വെറും ഭ്രമം തോന്നിപ്പിക്കുന്നത്.

Read More

Saturday, May 1, 2010

ഫ്രെഞ്ച് ലവര്‍ മലയാളത്തില്‍

നാല് പ്രത്യേക കൃതികള്‍ തന്നെയായ തസ്ലീമയുടെ ആത്മകഥ ഒളിച്ചുവയ്ക്കാത്ത എഴുത്തിന്റെ മാതൃകയെന്ന നിലയില്‍ യാഥാസ്ഥിതികത്വത്തിന്റെയും പുരുഷമേധാവിത്വത്തിന്റെയും കോട്ടകളില്‍ വിള്ളലുകള്‍ തീര്‍ത്തു. എന്റെ പെണ്‍കുട്ടിക്കാലം, യൗവ്വനത്തിന്റെ മുറിവുകള്‍, പൂച്ചെണ്ടുകളുടെ കാലം, നിഷ്കാസിത എന്നിവയാണവ. ഏറെ നിരൂപക ശ്രദ്ധ നേടിയ ഫ്രെഞ്ച് ലവര്‍ എന്ന നോവല്‍ മലയാളത്തില്‍ ഇപ്പോള്‍ ലഭ്യമാണ്. മൊഴിമാറ്റം നടത്തിയിരിക്കുന്നത് ലീലാസര്‍ക്കാരാണ്.

Read More