ഈ മഴക്കെന്തോ പറയാനുണ്ട്
മുള്ളടര്‍ന്ന വേലിക്കപ്പുറത്തെ
കനലെരിയുന്ന ചിത നോക്കി
ഈ മഴക്കൊന്ന് കരയണമെന്നുണ്ട്
വരണ്ട നാവുകള്‍ നോക്കി
വറ്റിയ കുളങ്ങള്‍ നോക്കി
മഴക്കൊന്ന് നിറഞ്ഞ് ചിരിക്കണമെന്നുണ്ട്.
പക്ഷേ,
മഴയ്ക്കറിയില്ലല്ലോ
കാലാവസ്ഥയുടെ കലണ്ടര്‍
Read more>>
Friday, June 25, 2010
Subscribe to:
Posts (Atom)